ലാസയില്‍ പുതിയതായി നടക്കുന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ ടിബറ്റ് ബുദ്ധ ഭിക്ഷുക്കള്‍ അല്ലെന്ന് പ്രവാസി ഭരണകൂടത്തിന്‍റെ തലവന്‍ ദലൈലാമ ശനിയാഴ്‌ച പറഞ്ഞു. ബീജിങ്ങ് ഒളിമ്പിക്‍സ് തടസ്സപ്പെടുത്തുവാന്‍ ആഗ്രഹിച്ച് നടക്കുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ ലാമയാണെന്ന ചൈനീസ് ആരോപണത്തോട് പ്രതികരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ ചൈനീസ് പൌരന്‍മാര്‍ ടിബറ്റ് ബുദ്ധ ഭിക്ഷുക്കളുടെ വേഷം കെട്ടി നടത്തുന്ന ആക്രമണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ബീജിങ്ങ് ഒളിമ്പിക്സിനെയും ദീപശിഖ പ്രയാണത്തെയും ഞാന്‍ പിന്തുണയ്‌ക്കുന്നു. ചൈനീസ് സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കായി ഞാന്‍ കാത്തിരിക്കുകയാണ്.
ടിബറ്റ് സംസ്‌കാരത്തെ തകര്‍ക്കുവാന്‍ ചൈന ശ്രമിക്കുകയാണ്. ടിബറ്റില്‍ താമസിക്കുവാന്‍ എത്തുന്ന ചൈനീസ് പൌരന്‍മാരുടെ എണ്ണം ഓരോ മാസവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ടിബറ്റില്‍ ഇപ്പോള്‍ ‘സാംസ്‌കാരിക വംശഹത്യ‘ യാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഒളിമ്പിക്സിനു ശേഷം ഒരു ദശലക്ഷം ചൈനക്കാര്‍ ടിബറ്റിലേക്ക് താമസിക്കുവാന്‍ വരും. ചൈന ഒറ്റ നോട്ടത്തില്‍ നോക്കുമ്പോള്‍ മികച്ച രാഷ്‌ട്രമാണെന്ന് തോന്നും. എന്നാല്‍, അസ്വസ്ഥതകള്‍ ഈ രാഷ്‌ട്രത്തിനുള്ളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ചൈനീസ് പൊലീസ് ഭീകര നടപടികളുടെ പേരില്‍ കുപ്രസിദ്ധി നേടിയവരാണ്‘, ലാമ പറഞ്ഞു.
പ്രക്ഷോഭത്തില്‍ 140 ആളുകള്‍ മരിച്ചുവെന്ന് ടിബറ്റ് പറയുന്നു. എന്നാല്‍, 22 ആളുകള്‍ മരിച്ചുവെന്നാണ് ചൈനയുടെ കണക്കുകള്‍.