സഞ്ജയ് ദത്തിന്റെ ശിക്ഷ: ജയാ ബച്ചന്‍ ഗവര്‍ണറെ കാണും

വെള്ളി, 22 മാര്‍ച്ച് 2013 (17:24 IST)
PRO
PRO
സഞ്ജയ് ദത്തിന്റെ ശിക്ഷ ഒഴിവാക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മഹാരാഷ്ട്ര ഗവര്‍ണറെ കാണുമെന്ന് നടിയും രാജ്യസഭാ എം പിയുമായ ജയാ ബച്ചന്‍. സഞ്ജയ് ദത്തിന് പിന്തുണ പ്രഖ്യാപിച്ച് ബോളിവുഡ് ഒന്നടങ്കം രംഗത്തു വന്നിട്ടുണ്ട്.

സഞ്ജയ് ദത്തിന് മാപ്പ് നല്‍കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് അപ്പീല്‍ നല്‍കും. ഇപ്പോള്‍ തന്നെ സഞ്ജയ് ദത്ത് ഏറെ അനുഭവിച്ചു കഴിഞ്ഞുവെന്നും ഇപ്പോള്‍ മാനസാന്തരം വന്ന വ്യക്തിയാണ് അദ്ദേഹമെന്നും ജയാ ബച്ചന്‍ പറഞ്ഞു.

257 പേരുടെ മരണത്തിനു കാരണമായ 1993 ലെ ഭീകരാക്രമണകേസില്‍ അനധികൃതമായി ആയുധം കൈവശം വച്ചതിന് അഞ്ചു വര്‍ഷം കൂടി ജയില്‍ ശിക്ഷ അനുഭവിക്കണമെന്നാ‍ണ് സുപ്രീംകോടതി വിധി. മുന്‍പ് 18 മാസം ജയില്‍ ശിക്ഷ അനുഭവിച്ച ദത്തിന് നീതി ആവശ്യപ്പെട്ട് ഹിന്ദി സിനിമാലോകത്തെ പ്രമുഖ സംവിധായകരും നടീ നടന്മാരും രംഗത്തെത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക