സംവിധായകന്‍ കെ എസ് ആര്‍ ദോസ് അന്തരിച്ചു

ശനി, 9 ജൂണ്‍ 2012 (19:04 IST)
PRO
PRO
പ്രമുഖ ദക്ഷിണേന്ത്യന്‍ സിനിമാ സംവിധായകന്‍ കെ എസ് ആര്‍ ദോസ് (75) അന്തരിച്ചു. ചെന്നൈയില്‍ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലായി നൂറോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. എന്‍ ടി രാമറാവു, രജനീകാന്ത്, കമല്‍ഹാസന്‍, വിഷ്ണുവര്‍ധന്‍, അംബരീഷ്, ശങ്കര്‍നാഗ്, ചിരഞ്ജീവി, ശോഭന്‍ബാബു, കൃഷ്ണ തുടങ്ങിയ താരങ്ങളെ കഥാപാത്രങ്ങളാക്കി കെ എസ് ആര്‍ ദോസ് നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയിട്ടുണ്ട്.

ഖൈദി, കള്ളാകുള്ളാ, സഹോദരാ സവാല്‍, സ്‌നേഹിതരാ സവാല്‍, ചിന്നദന്തമാഗ, ബംഗാരധഗുഡി, തിരുഗുബാന, റൗഡിറാണി, മൊസഗല്ലഗി മൊസഗുഡു തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. മികച്ച എഡിറ്ററും കൂടിയായിരുന്നു കെ എസ് ആര്‍ ദോസ്.

വെബ്ദുനിയ വായിക്കുക