ശശി തരൂരും സുനന്ദയും വേര്‍പിരിയുന്നു?

ചൊവ്വ, 7 മെയ് 2013 (17:26 IST)
PRO
PRO
കേന്ദ്ര സഹമന്ത്രി ശശി തരൂരും സുനന്ദ പുഷ്ക്കറും വേര്‍പിരിയാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ വാര്‍ത്ത സുനന്ദപുഷ്ക്കര്‍ നിഷേധിച്ചു. ഇരുവരും അകന്നു ജീവിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

2010 ഓഗസ്റ്റ് 22ന് ഇരുവരും വിവാഹിതരായത്. തരൂരിന്റെ മൂന്നാമത്തെ വിവാഹമാണിത്. എന്നാല്‍ വാര്‍ത്ത സംബന്ധിച്ച് ശശി തരൂര്‍ പ്രതികരിച്ചിട്ടില്ല.

കല്‍ക്കട്ടയില്‍ പഠിക്കുമ്പോള്‍ സഹപാഠിയായിരുന്ന തിലോത്തമ മുഖര്‍ജിയെ ആണ്‌ തരൂര്‍ ആദ്യം വിവാഹം ചെയ്‌തത്‌. പിന്നീട്‌ കാനഡയില്‍ ജോലിയുള്ള ക്രിസ്‌റ്റാ ജൈല്‍സിനെ വിവാഹം ചെയ്‌തു. അടുത്ത കാലത്താണ്‌ ക്രിസ്‌റ്റയുമായുള്ള ബന്ധം പിരിഞ്ഞത്‌. സുനന്ദ ആദ്യം വിവാഹം ചെയ്‌തത്‌ ഒരു കാശ്‌മീരുകാരനെ ആയിരുന്നു. പിന്നീട്‌ ദുബായില്‍ ജോലിയുള്ള ഒരു മലയാളിയെ വിവാഹം ചെയ്‌തെങ്കിലും 1997ല്‍ ദില്ലിയിലുണ്ടായ റോഡപകടത്തില്‍ അയാള്‍ മരിച്ചു.

വെബ്ദുനിയ വായിക്കുക