ശശികലയ്ക്കെതിരായ കേസില്‍ ചൊവ്വാഴ്ച വിധി

തിങ്കള്‍, 13 ഫെബ്രുവരി 2017 (18:23 IST)
അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്കെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീംകോടതി ചൊവ്വാഴ്ച വിധി പറയും. വിധി ഈയാഴ്ചയുണ്ടാകുമെന്ന് സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. കേസില്‍ ശശികലയെ കുറ്റവിമുക്‌തയാക്കിയ ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാരും ഡിഎംകെ നേതാവ് കെ അന്‍പഴകനുമാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
 
കോടതിവിധി എതിരായാല്‍ ശശികലയുടെ രാഷ്ട്രീയഭാവിയെത്തന്നെ അത് പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പാണ്. അങ്ങനെയുണ്ടായാല്‍ അത് പനീര്‍സെല്‍‌വം വിഭാഗത്തിന് വലിയ വിജയമായി മാറുകയും ചെയ്യും. 
 
അതേസമയം, തമിഴ്നാട് നിയമസഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട്. സഭയില്‍ ഇരുകൂട്ടര്‍ക്കും കരുത്ത് തെളിയിക്കാനുള്ള സാഹചര്യം ഇതോടെ ഉരുത്തിരിയും.

വെബ്ദുനിയ വായിക്കുക