വോട്ടിനായി ‘ഹിന്ദുത്വം’ ഉപേക്ഷിക്കില്ല: ഭാഗവത്

വെള്ളി, 18 സെപ്‌റ്റംബര്‍ 2009 (11:55 IST)
സംഘവുമായി അടുത്ത് സഹകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ വോട്ട് കുറയുമെന്ന അവസരം വന്നാല്‍ പോലും ‘ഹിന്ദുത്വം’ എന്ന വാക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കില്ല എന്ന് ആര്‍‌എസ്‌എസ് തലവന്‍ മോഹന്‍ ഭാഗവത് വെള്ളിയാഴ്ച പറഞ്ഞു.

ഹിന്ദു എന്ന വാക്കിന്റെ അര്‍ത്ഥം മറ്റൊരു വാക്കിലും ഇല്ലാത്തതു കാരണമാണ് ആ വാക്ക് ഒഴിച്ചുകൂടാനാവാത്തതായിരിക്കുന്നത്. അത് ഒഴിവാക്കാന്‍ സാധിക്കില്ല. ഞങ്ങള്‍ എപ്പോഴും ആ വാക്ക് ഉപയോഗിക്കുന്നതിനു കാരണം അത് സത്യത്തെ ദ്യോതിപ്പിക്കുന്നതുകൊണ്ടാണ്, ഹിന്ദുത്വത്തെ കുറിച്ചുള്ള ഒരു സെമിനാറിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദു എന്ന വാക്ക് ഉപയോഗിക്കുന്നത് കാരണം വോട്ട് കുറയുന്നു എങ്കില്‍ എന്തുകൊണ്ട് ആ വാക്ക് ഒഴിവാക്കികൂടായെന്ന് ഒരു യോഗത്തില്‍ ചോദ്യമുയര്‍ന്നതിനെ കുറിച്ചും ഭാഗവത് ഓര്‍മ്മിച്ചു. ഇക്കാര്യത്തില്‍ നാം മാറണമെന്ന് യോഗത്തില്‍ ഉയര്‍ന്ന ആവശ്യത്തോടെ താന്‍ നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചത് എന്നും ആര്‍‌എസ്‌എസ് തലവന്‍ സെമിനാറില്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ ജനപ്രീതി കുറഞ്ഞാലും താഴേക്ക് പോയാലും ഒറ്റക്കെട്ടായിരിക്കുമെന്നും ഹിന്ദുത്വത്തെ മുറുകെ പിടിക്കുമെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക