രാജ്യത്തെ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയുടെ ചെലവ് ഉപയോക്‌താക്കളില്‍ നിന്ന് ഈടാക്കുന്നതിന് ഊര്‍ജോല്‍പാദകര്‍ക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. അതിനാല്‍ വൈദ്യുതി നിരക്ക്15 മുതല്‍ 17 പൈസ വരെ വര്‍ധിക്കുമെന്നാണ് കരുതുന്നത്.
കേന്ദ്ര മന്ത്രിസഭയുടെ ധനകാര്യ സമിതിയാണ് ചെലവ് ഉപയോക്‌താക്കളില്‍ നിന്ന് ഈടാക്കുന്നതിന് ഊര്‍ജോല്‍പാദകര്‍ക്ക് അനുമതി നല്‍കിയത്. വൈദ്യുതി വിലയിലുണ്ടാകുന്ന വര്‍ധനവ് ഏത്രയാക്കുമെന്ന് മുന്‍കൂട്ടി നിര്‍ണയിക്കാനാവില്ലെന്നു ധനമന്ത്രി പി ചിദംബരം പറഞ്ഞു.
ഓരോ ഉല്‍പാദന ശാലയുടെയും സ്വഭാവമനുസരിച്ചു വിലയില്‍ ഏറ്റക്കുറച്ചിലുണ്ടാവും. തീരമേഖലയിലുള്ള ഉല്‍പാദന ശാലകള്‍ക്കു കുറഞ്ഞ ചെലവില്‍ കല്‍ക്കരി ലഭ്യമാകും. അവിടെ ഉല്‍പാദിപ്പിക്കുന്ന ഊര്‍ജത്തിനു ചെലവു കുറയും.
കല്‍ക്കരിയും പ്രകൃതിവാതകവുമില്ലാതെ ഒട്ടേറെ പ്രധാന പദ്ധതികള്‍ പ്രതിസന്ധിയിലാണ്. ഈ ശാലകള്‍ക്ക് 80% വൈദ്യുതി ലഭ്യമാക്കാമെന്നു നേരത്തെ സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ആ ഉറപ്പ് ഇതുവരെയും പാലിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
കല്‍ക്കരിയുടെ ഇറക്കുമതിയോടുകൂടി 78,000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനം സുഗമമാകാന്‍ വഴിയൊരുക്കും.