വോട്ടവകാശം കൂടുംബാസൂത്രണത്തിനു തയാറാകുന്നവര്‍ക്ക് മാത്രം മതിയെന്ന് സാക്ഷി മഹാരാജ്

തിങ്കള്‍, 13 ഏപ്രില്‍ 2015 (18:48 IST)
വീണ്ടും വിവാദ പ്രസ്താവനയുമായി ബിജെപി എം പി സാക്ഷി മഹാരാജ്.  കൂടുംബാസൂത്രണത്തിനു തയാറാകുന്നവരെ മാത്രമേ വോട്ടു ചെയ്യാന്‍ അനുവദിക്കാവൂ സാക്ഷി മഹാരാജ് പറഞ്ഞതാണ് പുതിയ വിവാദത്തിനിടയാക്കിയത്. ഹിന്ദുക്കള്‍ കുടുംബാസൂത്രണം ചെയ്യുന്നുണ്ടെങ്കില്‍, മുസ്ലിംമുകളും അത് ചെയ്യണം. രാജ്യത്ത് എല്ലാവര്‍ക്കും ഒരേ നിയമമാണുള്ളത് സാക്ഷി മഹാരാജ് പറഞ്ഞു. നാലു കുട്ടികളുണ്ടാകണമെന്ന് പറഞ്ഞപ്പോള്‍ വിവാദമായി, എന്നാല്‍ നാലു ഭാര്യമാരില്‍ 40 കുട്ടികളുള്ളതിനെ കുറിച്ച് ആര്‍ക്കും ഒന്നും പറയാനില്ലെന്നും സാക്ഷി മഹാരാജ് പറഞ്ഞു.
 
 ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ജനസംഖ്യ 30 കോടിയായിരുന്നെന്നു എന്നാല്‍ ഇപ്പോള്‍ 130 കോടിയാണ് .കുടുംബാസൂത്രണത്തിനായി ശക്തമായ നിയമം ഉണ്ടാകാത്തിടത്തോളം രാജ്യത്തിന് വളര്‍ച്ചയുണ്ടാവില്ല.  ഹിന്ദുവോ, മുസ്ലിമോ, സിഖോ, ക്രിസ്ത്യാനികളോ ആരുമായാലും എല്ലാവര്‍ക്കും നിയമം ഒരുപോലെ ബാധകമായിരിക്കമെന്നും അദ്ദേഹം പറഞ്ഞു. ഇത് ആദ്യമായല്ല മഹാരാജ് വിവാദ പ്രസ്താവന നടത്തുന്നത്  ഹിന്ദു ധര്‍മം പരിപാലിക്കാന്‍ മതത്തിലുള്ള സ്ത്രീകള്‍ നാല് കുട്ടികളെ പ്രസവിക്കണമെന്ന സാക്ഷി മഹാരാജിന്റെ പരാമര്‍ശം വന്‍ വിവാദത്തിനിടയാക്കിയിരുന്നു. 

വെബ്ദുനിയ വായിക്കുക