പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് ജില്ലയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് പരിക്കേറ്റു.
ബുധനാഴ്ച രാത്രിയാണ് പാകിസ്ഥാന്‍ കരാര്‍ ലംഘിച്ച് വെടിവെപ്പ് നടത്തിയതെന്ന് കരസേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.
നിയന്ത്രണരേഖയ്ക്ക് സമീപത്തെ സൈനിക പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികനാണ് പരിക്കേറ്റത്. ഈ വര്‍ഷം പാകിസ്ഥാന്‍ നടത്തുന്ന രണ്ടാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണിതെന്ന് സൈന്യം വ്യക്തമാക്കി.
ഈ മാസം രണ്ടിനും പൂഞ്ച് സെക്ടറിലെ സൈനിക പോസ്റ്റുകളെ ലക്‌ഷ്യമാക്കി പാക് സൈനികര്‍ വെടിവെപ്പ് നടത്തിയിരുന്നു.