അയല്‍ക്കാരി ഈ സംഭവത്തെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും അവരെയും ചീത്തവിളിക്കുകയാണ് മകള്‍ ചെയ്തത്. ഇതിന് പിന്നാലെ അയല്‍ക്കാരി പൊലീസില്‍ വിവരം അറിയിച്ചു. മകള്‍ക്കെതിരെ പരാതിയെഴുതി നല്കാന് പൊലീസ് അമ്മയോട് ആവശ്യപ്പെട്ടു. എന്നാല്‍ മകള്‍ക്കെതിരെ പരാതി നല്കാന് താല്പര്യമില്ലെന്നായിരുന്നു ആ അമ്മ മറുപടി നല്‍കിയത്.