വിവാദ ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം ചേരുന്നു!
തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2013 (08:36 IST)
PTI
PTI
വിവാദ ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം ചേരുന്നു. വിവാദ ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ചയാണ് കേന്ദ്ര മന്ത്രിസഭാ യോഗം ചേരുന്നത്.
അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരെ വ്യാപക പ്രതിഷേധമായിരുന്നു ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്ത് നിന്നും ഉണ്ടായത്.
അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ സംരക്ഷിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഈ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നായിരുന്നു പ്രധാന ആരോപണം. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഓര്‍ഡിനന്‍സ് വലിച്ചുകീറി ചവറ്റുകൊട്ടയില്‍ എറിയണമെന്ന് പറഞ്ഞത് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരുന്നു.
തുടര്‍ന്നാണ് സര്‍ക്കാര്‍ നേരത്തെ അംഗീകരിച്ച ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ ഒരുങ്ങുന്നത്.