വിധവയെ ശ്മശാനത്തില്‍ കൂട്ടബലാത്സംഗം ചെയ്തു

ശനി, 22 മാര്‍ച്ച് 2014 (15:23 IST)
PTI
PTI
ഇന്റോറിലെ ഇം‌ലിയില്‍ വിധവയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ശനിയാഴ്ച ഏഴ് പേര്‍ ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തു എന്നാണ് വിധവ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

അവശനിലയില്‍ ആശുപത്രിയില്‍ ചികിത്സ തേടി ഈ സ്ത്രീ ഡോക്ടര്‍മാരോടാണ് സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

ബലാത്സംഗം ചെയ്തവരില്‍ രണ്ട് പേര്‍ തന്റെ ബന്ധുക്കള്‍ ആണെന്നും സ്ത്രീ പൊലീസിനോട് പറഞ്ഞു. പ്രതികള്‍ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

വെബ്ദുനിയ വായിക്കുക