വിദ്യാഭ്യാസ വായ്പകള്‍ക്ക് മൊറട്ടോറിയം; 2600 കോടിയുടെ പലിശ തള്ളും

തിങ്കള്‍, 17 ഫെബ്രുവരി 2014 (12:31 IST)
PTI
PTI
2009 മാര്‍ച്ച് 31 വരെയുള്ള വിദ്യാഭ്യാസ വായ്പകള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. 2600 കോടി രൂപയുടെ വായ്പ പലിശ സര്‍ക്കാര്‍ എഴുതി തള്ളുമെന്ന് ധനമന്ത്രി പി ചിദംബരം അറിയിച്ചു. പാര്‍ലമെന്റില്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതിനിടെയായിരുന്നു വിദ്യാഭ്യാസ വായ്പ എടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനം.

രാജ്യത്ത് വിദ്യാഭ്യാസ വായ്പ എടുത്ത ഒന്‍പത് ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പ്രയോജനപ്പെടുമെന്നും ചിദംബരം ബജറ്റ് അവതരണ വേളയില്‍ പ്രഖ്യാപിച്ചു.

ഇടക്കാല ബജറ്റില്‍ എക്‌സൈസ് ഡ്യൂട്ടി കുറച്ചതോടെ വാഹന വിലകുറയും. ചെറുകാറുകളുടെയും ബൈക്കുകളുടെയും എക്‌സൈസ് ഡ്യൂട്ടിയാണ് 10 ശതമാനമായി കുറച്ചത്. ആഡംബര കാറുകളുടെ നികുതി 20 ശതമാനമാക്കി കുറച്ചു.

വെബ്ദുനിയ വായിക്കുക