വിദേശ നിക്ഷേപം: കോണ്‍ഗ്രസിന് വേണ്ടി സച്ചിന്‍ കളിക്കുമോ?

വെള്ളി, 30 നവം‌ബര്‍ 2012 (13:35 IST)
PTI
PTI
ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചര്‍ച്ചയും വോട്ടിംഗും നടക്കാന്‍ പോകുകയാണ്. വോട്ടിംഗ് ആവാമെന്ന് ഇരു സഭകളിലെയും സ്പീക്കര്‍മാര്‍ അറിയിച്ചതോടെ യുപിഎ സര്‍ക്കാര്‍ കൂട്ടലും കിഴിക്കലും തുടങ്ങിക്കഴിഞ്ഞു.

അതേസമയം രാജ്യസഭാ എം‌പിയായ ക്രിക്കറ്റ് താരം സച്ചില്‍ ടെണ്ടുല്‍ക്കര്‍ വോട്ടിംഗില്‍ പങ്കെടുക്കാന്‍ സാധ്യത വിരളമാണ്. ഇംഗ്ലണ്ടുമായുള്ള അടുത്ത ടെസ്റ്റ് അടുത്താഴ്ച കൊല്‍ക്കത്തയില്‍ ആരംഭിക്കുന്നതിനാലാണിത്. സച്ചിന്‍ വിരമിക്കണമെന്ന മുറവിളി ഉയരുന്നതിനിടെ, അദ്ദേഹം ഫോം മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയില്‍ ആണ് ആരാധകര്‍. എന്നാല്‍ ക്രീസില്‍ ഇറങ്ങാതെ സച്ചിന്‍ രാജ്യസഭയില്‍ എത്തിയാല്‍ തങ്ങള്‍ക്ക് അനുകൂലമായി ഒരു വോട്ട് ഉറപ്പിക്കാം എന്ന പ്രതീക്ഷയില്‍ ആണ് കോണ്‍ഗ്രസ്.

സച്ചിന്‍ ഉള്‍പ്പെടെ 10 നോമിനേറ്റഡ് അംഗങ്ങളാണ് രാജ്യസഭയില്‍ ഉള്ളത്.

വെബ്ദുനിയ വായിക്കുക