ചില്ലറ വ്യാപാരമേഖലയിലെ വിദേശനിക്ഷേപ വിഷയത്തില്‍ ദിവസങ്ങളായി തുടര്‍ന്നുവരുന്ന പാര്‍ലമെന്റ് സ്തംഭനം അവസാനിക്കുന്നു. വിഷയത്തില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ച ആവാമെന്ന് ഇരുസഭകളിലെയും സ്പീക്കര്‍മാര്‍ അറിയിച്ചതോടെയാണിത്.
നിയമം 184 പ്രകാരമാണ് ലോക്സഭയില്‍ ചര്‍ച്ച നടക്കുകയെന്ന് സ്പീക്കര്‍ മീരാകുമാര്‍ അറിയിച്ചു. രാജ്യസഭയില്‍ 168 പ്രകാരവും. തീരുമാനത്തെ ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് സ്വാഗതം ചെയ്തു. ഇതോടെ ശീതകാല സമ്മേളനം സുഗമമായി നടക്കാനുള്ള വഴി തെളിയുകയാണ്.
ചര്‍ച്ച തിങ്കളാഴ്ച നടക്കും എന്നാണ് സൂചന. അങ്ങനെയെങ്കില്‍ വോട്ടെടുപ്പ് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ നടക്കും.