മലയാളികൾ ഇതുവരെ കാണാത്ത കാഴ്ചകളൊരുക്കി ദിലീപിന്റെ 'കിങ് ലയർ' ദുബായിൽ. സമീപകാല ദിലീപ് പടങ്ങളെല്ലാം ചിത്രീകരിച്ചത് വിദേശ രാജ്യങ്ങളിലായിരുന്നു. അതെല്ലാം വൻ വിജയവും. വിഷു സമയത്തേക്ക് റിലീസിങ്ങിനൊരുങ്ങുന്ന സിദ്ദിഖ്-ലാൽ-ദിലീപ് ചിത്രമായ 'കിങ് ലയറും' മനോഹരമായ ദുബായ് കാഴ്ചകളിലേക്കാണ് ക്യാമറാ കണ്ണുകൾ തുറക്കുന്നത്.
മനോഹരിതയിൽ മുൻ നിരയിൽ നിൽക്കുന്ന ആഡംബര നഗരങ്ങളിൽ ഒന്നായ ദുബായ്‌യെ അതിന്റെ രൂപഭംഗിയും സൗന്ദര്യവും കൊണ്ട് പ്രേക്ഷകർക്ക് ദൃശ്യവിരുന്നാക്കിയ ഒരുപാട് സിനിമകൾ മലയാളത്തിനുണ്ട്. കണ്ടു മടുത്ത ദുബായ് അല്ല 'കിങ് ലയർ', ആഡംബര നഗരത്തിന്റെ കാണാകാഴ്ചയിലേക്കാണ് സംവിധായകൻ പ്രേക്ഷകനെ കുട്ടികൊണ്ടു പോകുന്നത്.
ചിത്രത്തിലെ പ്രധാനപെട്ട ലൊക്കേഷനിൽ ഒന്നാണ് എമിറേറ്റ്സ് വൈസ് പ്രസിഡന്റിന്റെ ഓഫീസ്. മലയാളി പ്രേക്ഷകർ ആദ്യമായി അനുഭവിച്ചറിയുന്ന ഈ ഓഫീസ് വിശദമായി വെള്ളിത്തിരയിൽ എത്തിക്കുന്നത് 'കിങ് ലയർ' ആണ്. ജാക്കി ചാന്റെ ഒരു ചിത്രത്തിൽ ഈ ഓഫീസിന്റെ പുറം ഭാഗം ചിത്രീകരിച്ചിട്ടുണ്ട്. സുരക്ഷാ പ്രശ്നങ്ങളാൽ ഓഫീസിന്റെ ഉൾഭാഗം ചിത്രീകരിക്കുന്നതിൽ തടസ്സം ഏർപ്പെട്ടിരുന്നു.