വിചാരണ പൂര്‍ത്തിയാകാത്ത ബലാത്സംഗ കേസുകളില്‍ കേരളം നാലാം സ്ഥാനത്ത്

തിങ്കള്‍, 26 ഓഗസ്റ്റ് 2013 (14:19 IST)
PRO
PRO
വിചാരണ പൂര്‍ത്തിയാകാത്ത ബലാത്സംഗ കേസുകള്‍ കെട്ടിക്കിടക്കുന്ന സംസ്ഥാനങ്ങളില്‍ കേരളം നാലാം സ്ഥാനത്ത്. 2012ല്‍ ഇന്ത്യയില്‍ ഒരു ലക്ഷം ബലാത്സംഗ കേസുകളാണ് രജിസ്ട്രര്‍ ചെയ്തത്. വിചാരണ പൂര്‍ത്തിയാകാതെ കേരളത്തില്‍ 2012ല്‍ 5,032 കേസുകളാണുള്ളത്.

കേരളത്തില്‍ അഞ്ച് ശതമാനത്തില്‍ താഴെ ബലാത്സംഗ കേസുകളുടെ വിചാരണയെ പൂര്‍ത്തിയാക്കിയിട്ടുള്ളുവെന്ന് നിയമ മന്ത്രാലയവും വ്യക്തമാക്കുന്നു. 2012ല്‍ ഇന്ത്യയില്‍ വിചാരണ പൂര്‍ത്തിയാകാത്ത ബലാത്സംഗ കേസുകള്‍ 14,700മാണ്.

5281 ബലാത്സംഗ കേസുകളാണ് 2012ല്‍ കേരളത്തില്‍ രജിസ്ട്രര്‍ ചെയ്തത്. 5032 കേസുകളില്‍ വിചാരണ പൂര്‍ത്തിയായിട്ടില്ല. 249 കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കിയപ്പോള്‍ ശിക്ഷ ലഭിച്ചത് 57 പേര്‍ക്കു മാത്രം. 192 പേരെ വെറുതെവിട്ടു.

2012ല്‍ ഇന്ത്യയില്‍ ബലാത്സംഗ കേസുകളില്‍ 3,563 പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചപ്പോള്‍ വെറുതെവിട്ടത് 11,500 പേരെ. അതായത് പ്രതികളില്‍ 85 ശതമാനം സ്വതന്ത്രരായി. രാജ്യത്ത് 15 ശതമാനം ബലാത്സംഗ കേസുകളെ വിചാരണ പൂര്‍ത്തിയായിട്ടുള്ളൂ.

വെബ്ദുനിയ വായിക്കുക