വിക്കിലീക്സ് ഇന്ത്യ കുലുക്കുന്നു; ജോര്‍ജ് ഫെര്‍ണാണ്ടസ് സി‌ഐഎ സഹായം ആവശ്യപ്പെട്ടു

തിങ്കള്‍, 8 ഏപ്രില്‍ 2013 (16:49 IST)
PRO
PRO
സോഷ്യലിസ്റ്റ് നേതാവായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് അടിയന്തരാവസ്ഥക്കാലത്തെ ഒളിപ്രവര്‍ത്തനങ്ങള്‍ക്കായി അമേരിക്കന്‍ ഏജന്‍സിയായ സിഐഎയോട് ഫണ്ട് ആവശ്യപ്പെട്ടിരുന്നെന്ന് വിക്കിലീക്‌സിന്റെ വെളിപ്പെടുത്തല്‍.

അമേരിക്കന്‍ സാമ്രാജ്യത്വത്തിനും വിദേശഫണ്ടിനുമെതിരെ ശക്തമായി നിലകൊണ്ട ഫെര്‍ണാണ്ടസ് 1975 നവംബറില്‍ പറഞ്ഞത് 'ഇപ്പോള്‍ ഞാന്‍ സിഐഎയില്‍ നിന്നുപോലും ധനസഹായം വാങ്ങാന്‍ തയാറാണ്' എന്നാണ്. വിക്കിലീക്‌സ് പുറത്തുവിട്ട ഹെന്‍ട്രി കിസ്സിന്‍ജര്‍ കേബിളിലാണ് ഈ പരാമര്‍ശം ഉള്ളത്.

അടിയന്തരാവസ്ഥക്കാലത്ത് ഫ്രഞ്ച് സര്‍ക്കാരിനോട് ഫെര്‍ണാണ്ടസ് ധനസഹായം അഭ്യര്‍ത്ഥിച്ചെങ്കിലും അവരത് നല്‍കാന്‍ തയാറായില്ല. തുടര്‍ന്നാണ് സിഐഎയെ സമീപിക്കുന്നത്.

1975 നവംബര്‍ 8-ന് മിസ് ഗീത എന്നൊരു സ്ത്രീ അമേരിക്കന്‍ എംബസിയെ സമീപിച്ച് ഫെര്‍ണാണ്ടസും അമേരിക്കന്‍ അംബാസിഡറുമായി ഒരു കൂടിക്കാഴ്ച തരപ്പെടുത്താന്‍ കഴിയുമോ എന്ന് ചോദിച്ചിരുന്നെന്നും വിക്കിലീക്‌സ് പറയുന്നു. എന്നാല്‍ കൂടിക്കാഴ്ച നടന്നില്ല.

വെബ്ദുനിയ വായിക്കുക