വാന്‍ ഡ്രൈവര്‍ മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു

ശനി, 24 ഓഗസ്റ്റ് 2013 (11:10 IST)
PTI
മൂന്ന് വയസുകാരിയെ ഡ്രൈവര്‍ പീഡിപ്പിച്ചു. ഉത്തര്‍‌പ്രദേശിലെ ബഹറൈച്ച് ജില്ലയിലാണ് പീഡനം നടന്നത്. നഴ്സറി സ്കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് പോകുന്ന വാന്‍ ഡ്രൈവറാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്.

വാനിന്റെ ഡ്രൈവറായ അനില്‍കുമാര്‍ ബേരിയയാണ് കുട്ടിയെ പീഡിപ്പിച്ചത്. സ്കൂള്‍ വിട്ടതിനുശേഷം ഇയാ‍ള്‍ കുട്ടികളെ അവരവരുടെ വീടുകളില്‍ എത്തിച്ചു. എന്നാല്‍ മൂന്ന് വയസുകാരിയെ ഇയാള്‍ വീട്ടില്‍ എത്തിക്കാതെ വിജനമായ പ്രദേശത്തേക്ക് കൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ അവിടെ വച്ച് ക്രൂരമായി പീഡനത്തിന് ഇരയാക്കുകയായിരുന്നു.

ക്രൂരമായി പീഡിപ്പിച്ച ശേഷം ഇയാള്‍ പെണ്‍കുട്ടിയെ വീട്ടില്‍ തിരിച്ചുകൊണ്ടാക്കുകയും ചെയ്തു. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി തീര്‍ത്തും അവശയായിരുന്നു. അമ്മ പെണ്‍കുട്ടിയെ ശാരീരികമായി പരിശോധന നടത്തിയപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിനിരയായി എന്നറിയാന്‍ സാധിച്ചത്.

എന്നാല്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സാധിച്ചില്ല. ഒരു വിഭാഗം ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് പൊലീസിന് അറസ്റ്റ് ചെയ്യാന്‍ കഴിയാതിരുന്നത്. എന്നാല്‍ പിന്നീട് വിവരം മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വെബ്ദുനിയ വായിക്കുക