വാതുവയ്പ്പ് തടയാന്‍ നിയമം കൊണ്ടുവരും: കപില്‍ സിബല്‍
ശനി, 25 മെയ് 2013 (19:24 IST)
PRO
PRO
വാതുവയ്പ്പും ഒത്തുകളിയും ഉള്‍പ്പെടെ കായിക മത്സരങ്ങളിലെ അധാര്‍മ്മിക പ്രവണതകള്‍ തടയുന്നതിനായി നിയമനിര്‍മ്മാണം നടത്തുമെന്ന് നിയമമന്ത്രി കപില്‍ സിബല്‍. നിയമത്തിന്റെ കരട് കായിക മന്ത്രാലയത്തിന് നല്‍കും. ഇന്ത്യയില്‍ കളിക്കുന്ന വിദേശതാരങ്ങള്‍ക്കും നിയമം ബാധകമാകുമെന്നും മന്ത്രി പറഞ്ഞു.
ഐപിഎല്‍ സീസണ്‍ 6ലെ വാതുവയ്പ്പിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയമംകൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുന്നത്. അറ്റോര്‍ണി ജനറല്‍ ജിഇ വഹന്‍വതിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമം രൂപീകരിക്കുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ ഇനിയമത്തിന്റെ കരട് രേഖ നിര്‍മ്മിക്കും.
ക്രിക്കറ്റിന് മാത്രമല്ല എല്ലാ കായിക ഇനങ്ങള്‍ക്കും പുതിയ നിയമം ബാധകമായിരിക്കുമെന്നും കപില്‍ സിബല്‍ അറിയിച്ചു. പീനല്‍ കോടിലെ നിയമത്തില്‍ മാറ്റം വരുത്തിയാല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നുവെങ്കിലും എജിയുടെ ആവശ്യപ്രകാരമാണ് പുതിയ നിയമം നിര്‍മ്മിക്കുന്നത്.