വളര്‍ച്ചാ നിരക്കില്‍ രാജ്യം രണ്ടാമത്

തിങ്കള്‍, 16 ഫെബ്രുവരി 2009 (12:26 IST)
സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണെന്ന്‌ പ്രണബ്‌ മുഖര്‍ജി. തുടര്‍ച്ചയായി മൂന്നു വര്‍ഷം ഒമ്പതു ശതമാനത്തിലധികം വളര്‍ച്ച നേടാന്‍ രാജ്യത്തിനായി. 2008-09 കാലയളവില്‍ സമ്പദ് വ്യവസ്ഥയില്‍ 7.1 ശതമാനം വളര്‍ച്ച കൈവരിക്കാനായി. ലോക്സഭയില്‍ ഇടക്കാല ബജറ്റ്‌ അവതരിപ്പിക്കുകയായിരുന്നു പ്രണബ് മുഖര്‍ജി.

കാര്‍ഷിക രംഗത്ത്‌ 3.7 ശതമാനം വളര്‍ച്ചയുണ്ടായി. നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 45 ശതമാനം വര്‍ധനയുണ്ടായി. 25 സംസ്ഥാനങ്ങളില്‍ കാര്‍ഷിക ഉത്തേജന പാക്കേജ്‌ നടപ്പാക്കി.

  ന്യൂനപക്ഷ ക്ഷേമത്തിനായി 15 ഇന പദ്ധതി നടപ്പാക്കുമെന്നും പ്രണബ് പറഞ്ഞു.      
റവന്യൂ കമ്മിയില്‍ 2.7 ശതതാനം കുറഞ്ഞ് ജിഡി പിയുടെ 4.4ശതമാനമായി. നികുതി വരുമനം വര്‍ധിച്ചു. ധനക്കമ്മി ജി ഡി പിയുടെ ആറു ശതമാനമായി. ജിഡിപി അനുപാതത്തില്‍ 12.5 ശതമാനം വര്‍ധന. നാണ്യപ്പെരുപ്പം 4.4 ശതമാനമായി കുറഞ്ഞു.

രാസവള സബ്സിഡി 44,863 കോടിയായി വര്‍ധിച്ചു. 08--09 കാലയളവില്‍ മാത്രം 14000 കോടി രൂപ സബ്സിഡിയിനത്തില്‍ വിതരണം ചെയ്തു. 18-40 വയസ്സിനിടയില്‍ പ്രായമുള്ള വിധവകള്‍ക്കായി പ്രത്യേക പദ്ധതി. വിധവകള്‍ക്ക് ഐടിഐകളിലെ പ്രവേശനത്തിന് പ്രത്യേക പരിഗണനയും 500 രൂപ പ്രതിമാസ സ്റ്റൈപന്‍ഡും.

അടിസ്ഥാന സൌകര്യ നിക്ഷേപം 2014 ഓടെ ജിഡിപിയുടെ ഒമ്പത് ശതമാനമാക്കും. ന്യൂനപക്ഷ ക്ഷേമത്തിനായി 15 ഇന പദ്ധതി നടപ്പാക്കുമെന്നും പ്രണബ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക