അതേസമയം, വിചാരണവേളയില്‍ വഴിയരികില്‍ ഉറങ്ങിക്കിടന്നയാള്‍ വാഹനം കയറി മരിച്ച കേസില്‍ താന്‍ കുറ്റക്കാരനല്ലെന്ന് സല്‍മാന്‍ ഖാന്‍ കോടതിയില്‍ പറഞ്ഞിരുന്നു. സംഭവം നടക്കുമ്പോള്‍ താനല്ല തന്റെ ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നതെന്നും താന്‍ മദ്യപിച്ചിരുന്നില്ലെന്നും സല്‍മാന്‍ ഖാന്‍ കോടതിയെ അറിയിച്ചിരുന്നു. താനിരുന്ന ഭാഗത്തെ വാതില്‍ ജാമായിരുന്നതിനാലാണ് ഡ്രൈവറിന്റെ വശത്തു കൂടി ഇറങ്ങിയതെന്നും സല്‍മാന്‍ വ്യക്തമാക്കി.