ലോക്‍പാല്‍ പാസാക്കിയ രാജ്യസഭയ്ക്ക് ഹസാരെയുടെ അഭിനന്ദനം

ചൊവ്വ, 17 ഡിസം‌ബര്‍ 2013 (18:28 IST)
PTI
PTI
അഴിമതി വിരുദ്ധ ലോക്പാല്‍ ബില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ പാസാക്കിയതിനെ തുടര്‍ന്ന് അണ്ണാ ഹസാരെയുടെ സമരപന്തലില്‍ ആഹ്ലാദ പ്രകടനം. ലോക്പാല്‍ ബില്‍ പാസാക്കിയ രാജ്യസഭയ്ക്ക് നന്ദിയെന്ന് അണ്ണാ ഹസാരെ.

ബില്‍ ലോക്‌സഭയിലും പാസാകുമെന്നാണ് തന്റെ പ്രതീക്ഷ. ലോക്പാല്‍ ബില്‍ രാജ്യത്ത് അഴിമതി കുറയ്ക്കുമെന്നും ലോക്‌സഭയില്‍ ബില്‍ പാസാക്കുമ്പോള്‍ താന്‍ സത്യാഗ്രഹം അവസാനിപ്പിക്കുമെന്നും അണ്ണാ ഹസാരെ പറഞ്ഞു.

ചൊവ്വാഴ്ച്ച വൈകിട്ടാണ് സുപ്രധാനമായ ഭേദഗതികളോടെ ലോക്പാല്‍ ബില്‍ രാജ്യസഭ പാസാക്കിയത്. ശീതകാല സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ ഉത്തര്‍പ്രദേശിലെ റലൈഗാന്‍ സിദ്ധിയില്‍ സത്യാഗ്രഹം നടത്തി വരികയായിരുന്നു.

വെബ്ദുനിയ വായിക്കുക