ലോകത്തെ ഏറ്റവും ആഡംബരം നിറഞ്ഞ 101 ഹോട്ടലുകളില്‍ അഞ്ചെണ്ണം ഇന്ത്യയില്‍

വെള്ളി, 5 ജൂലൈ 2013 (15:37 IST)
PRO
PRO
ലോകത്തെ ഏറ്റവും ആഡംബരം നിറഞ്ഞ 101 ഹോട്ടല്‍ സ്യുട്ടുകളില്‍ ഇന്ത്യയിലെ അഞ്ചു ഹോട്ടലുകളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഈ അഞ്ചു ഹോട്ടലുകളും ആദ്യ ഇരുപതെണ്ണത്തില്‍ സ്ഥാനം പിടിച്ചവയാണ്. അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രൈവറ്റ്‌ ജെറ്റ്‌ മാഗസിനായ എലൈറ്റ്‌ ട്രാവലാണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്‌.

മാഗസിന്റെ പട്ടികയില്‍ ഇടം പിടിച്ച ഇന്ത്യന്‍ ഹോട്ടലുകളാണ് ബാംഗ്ലൂരിലെ ഐടിസി ഗാര്‍ഡെനിയ, മുംബൈയിലെ താജ്മഹല്‍ പാലസ്‌, ഗുഡ്ഗാവിലെ ഒബ്‌റോയി ഹോട്ടല്‍, മഹാരാജാസ്‌ എക്സ്പ്രസ്‌, ന്യൂഡല്‍ഹിയിലെ ലീലാ പാലസ്‌ എന്നിവ.

ഐടി സിറ്റിയായ ബംഗളുരുവിലെ ഐടിസി ഗാര്‍ഡെനിയ ഹോട്ടലിന്റെ പീക്കോക്ക്‌ സ്യൂട്ടാണ്‌ മാഗസിന്‍ ഇന്ത്യന്‍ ഹോട്ടലുകളില്‍ ഏറ്റവും ഉയര്‍ത്തി കാട്ടിയിരിക്കുന്നത്. ബുള്ളറ്റ്പ്രൂഫ്‌ ഗ്ലാസുകളും സ്പാ, റൂഫ്ടോപ്പ്‌ ഹെലിപാഡ്‌, ഇന്‍ഫിനിറ്റി പൂള്‍ തുടങ്ങിയ പലവിധത്തിലുള്ള സര്‍വ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

സിംഗപ്പുരിലെ മറീന ബേ സാന്‍ഡ്സ്‌ ആണ്‌ പട്ടികയില്‍ ഒന്നാ‍മത്. തായ്‌ലന്‍ഡിലെ ഇന്റര്‍കോണ്ടിനന്റെല്‍ ഹുവാ ഹിന്‍ റിസോര്‍ട്ട്‌, ആങ്ങ്സാന വേലാവറു(മാലിദ്വീപ്‌), താജ്‌ എക്സോട്ടിക്ക റിസോര്‍ട്ട്‌ (മാലിദ്വീപ്‌), ദി ഐലന്‍ഡ്‌ ഹൈഡ്‌എവേ (മാലി ദ്വീപ്‌), ദി താരാസ്‌ ബീച്ച്‌ ആന്‍ഡ്‌ സ്പാ റിസോര്‍ട്ട്‌ (മലേഷ്യ), ദി ചാറ്റേയു സ്പാ ആന്‍ഡ്‌ ഓര്‍ഗാനിക്ക്‌ വെ നെസ്‌ റിസോര്‍ട്ട്‌(മലേഷ്യ), ദി നാകാ ഐലന്‍ഡ്‌ (തായ്‌ലന്‍ഡ്‌), കോണ്‍റാഡ്‌ കോ സൗമി തായ്‌ലന്‍ഡ്‌) എന്നീ ഹോട്ടലുകളാണ് ആദ്യ സ്ഥാ‍നങ്ങളില്‍ ഇടം പിടിച്ച മറ്റു ഹോട്ടലുകള്‍.

വെബ്ദുനിയ വായിക്കുക