ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചു; യുവതി കാമുകന്റെ ജനനേന്ദ്രിയം മുറിച്ചു

ശനി, 24 ജൂണ്‍ 2017 (10:35 IST)
ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ച കാമുകന്റെ ജനനേന്ദ്രിയം യുവതി മുറിച്ചതായി പരാതി. ഡല്‍ഹിയിലാണ് സംഭവം നടന്നത്. ലൈംഗികബന്ധത്തിലേര്‍പ്പെടാനും തന്നെ വിവാഹം ചെയ്യാനും വിസമ്മതിച്ച കാമുകനോടാണ് യുവതിയുടെ ഈ ക്രൂരത. 
 
സംഭവത്തില്‍ തെരുവ് കച്ചവടക്കാരനായ രവി  എന്നയാളെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. 23 കാരിയായ യുവതിയാണ് കൃത്യം ചെയ്തത്. ഔട്ടര്‍ ദല്‍ഹിയിലെ മംഗോല്‍പുരിയിലെ യുവതിയുടെ വീട്ടില്‍ വെച്ചാണ് സംഭവം ഉണ്ടായത്. നാല് വര്‍ഷങ്ങളായി ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.

വെബ്ദുനിയ വായിക്കുക