ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിക്കാന്‍ ഹാസ്യ പുസ്തകവും, ഡോക്യുമെന്ററിയും

ശനി, 21 സെപ്‌റ്റംബര്‍ 2013 (14:38 IST)
PRO
PRO
രാജ്യത്ത് വര്‍ധിച്ച് വരുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിക്കാന്‍ ഹാസ്യ പുസ്തകവും, ഡോക്യുമെന്ററിയും പുറത്തിറക്കി. ഡല്‍ഹി കമ്മീഷന്‍ ഓഫ് പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സാണ് (ഡിസിപിസിആര്‍) ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് ബോധവത്ക്കരിക്കാന്‍ ഹാസ്യ പുസ്തകവും, ഡോക്യുമെന്ററിയും പുറത്തിറക്കിയത്.

‘താങ്ക് യു മാ’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെയും പുസ്‌കത്തിന്റെയും കോപ്പികള്‍ 450 സ്‌കൂളുകളിലും, സ്ഥാപനങ്ങളിലും, കുട്ടികളുടെ ക്ലബുകളിലും വിതരണം ചെയ്തു. ഹാസ്യത്തിലൂടെ കുട്ടികളെ എങ്ങനെ സ്വയം രക്ഷിക്കാം എന്ന് പഠിപ്പിക്കുന്നതാണ് ഹാസ്യ പുസ്തകത്തിന്റെ ഉള്ളടക്കം.

ഡിസിപിസിആര്‍ ഇറക്കിയിരിക്കുന്ന പുസ്തത്തിലും ഡോക്യുമെന്ററിയിലും കുട്ടികള്‍ ലൈംഗിക ചൂഷണത്തിനിരയാകുന്നത് ഏത് സ്ഥലങ്ങളില്‍ വെച്ചാണ്, അറിയാവുന്ന വ്യക്തികളില്‍ നിന്ന് എങ്ങനെ ചൂഷണം ചെയ്യപ്പെടാം തുടങ്ങി അതിലെ തെറ്റും ശരിയുമെല്ലാം വിശദീകരിക്കുന്നു.

വെബ്ദുനിയ വായിക്കുക