ലീവ് തര്‍ക്കം: മേലുദ്യോഗസ്ഥനെ വെടിവെച്ച് പൊലീസുകാരന്‍ ജീവനൊടുക്കി

ഞായര്‍, 3 മെയ് 2015 (13:44 IST)
അവധി അനുവദിക്കുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് മേലുദ്യോഗസ്ഥനെ വെടിവെച്ച് പൊലീസുകാരന്‍ ജീവനൊടുക്കി. മുംബൈ വകോള പൊലീസ് സ്‌റ്റേഷനിലാണ് സംഭവം. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ദിലീപ് ഷിര്‍കെയാണ് ആത്മഹത്യ ചെയ്തത്. സീനിയര്‍ ഇന്‍സ്‌പെക്ടര്‍ വിലാസ് ജോഷിക്ക് നേരെ മൂന്നു തവണ നിറയൊഴിച്ച ശേഷമായിരുന്നു ആത്മഹത്യ.
 
ലീവ് എടുത്തതിന്റെ പേരില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ദിലീപ് ഷിര്‍ക്കെക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ദിലീപ് മനോവിഷമത്തിലായിരുന്നു.
 
ഇതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രി ഇതു സംബന്ധിച്ച് വിലാസ് ജോഷിയുമായി വാക്കുതര്‍ക്കം ഉണ്ടായിരുന്നു. 
തുടര്‍ന്നാണ്, വിലാസ് ജോഷിക്കു നേരെ വെടിയുതിര്‍ത്തത്. പിടിച്ചുമാറ്റാന്‍ ശ്രമിച്ച ഒരാളുടെ കാലില്‍ വെടിയേല്‍ക്കുകയും ചെയ്തു.
 
ശനിയാഴ്ച രാത്രി 8.40 ഓടെയായിരുന്നു സംഭവം. വിലാസ് ജോഷിയുടെ നില ഗുരുതരമായി തുടരുകയാണ്.

വെബ്ദുനിയ വായിക്കുക