തന്നെയും ഓസീസ് ഫാസ്റ്റ് ബൌളര്‍ ബ്രറ്റ് ലീയെയും ചേര്‍ത്ത് പ്രചരിക്കുന്ന വാര്‍ത്തകള്‍ ബോളിവുഡ് താരം പ്രീതി സിന്റ ചിരിച്ചു തള്ളുന്നു. താനും ബ്രറ്റ് ലീയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ വളരെ പഴകിപ്പോയി എന്നാണ് പ്രീതി പറയുന്നത്!
താനും ലീയും തമ്മില്‍ സൌഹൃദം മാത്രമേ ഉള്ളൂ എന്നും അതിനപ്പുറം ഒന്നുമില്ല എന്നും പ്രീതി ട്വിറ്ററിലൂടെ പ്രതികരിച്ചു. ഇതെക്കുറിച്ച് പുതിയ വാര്‍ത്തകളൊന്നുമില്ല എന്നും പ്രീതി പറയുന്നു.
പ്രീതിയുടെ ഐപിഎല്‍ ടീം ആയ കിംഗ്സ് ഇലവണ്‍ പഞ്ചാബിന്റെ കളിക്കാരനാണ് ബ്രറ്റ് ലീ. ഇരുവരെയും മുംബൈയിലെ ഒരു ഹോട്ടലില്‍ ഒരുമിച്ച് കണ്ടതാണ് വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണമായത്.
പ്രശസ്ത വ്യാപാരിയായ നെസ് വാഡിയയുമായുള്ള ബന്ധം അവസാനിച്ചതിനെ തുടര്‍ന്ന് പ്രീതിയും ലീയും അടുപ്പത്തിലായെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തനിക്ക് ഏറ്റവും ഇഷ്ടമുള്ള നടി പ്രീതിയാണെന്ന് ലീ പലതവണ പറഞ്ഞതും ഇവരെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിന് കാരണമായി.