റെയില്‍ ബജറ്റ്: ഐആര്‍സിടിസി അടിമുടി മാറും!

ചൊവ്വ, 26 ഫെബ്രുവരി 2013 (16:11 IST)
PTI
PTI
റയില്‍‌വെയുടെ ഇ-ടിക്കറ്റ് സൌകര്യം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ റയില്‍‌വെ കാറ്ററിംഗ് ആന്റ് ടൂറിസം കമ്പനി(ഐആര്‍സിടിസി) വെബ്സൈറ്റ് മെച്ചപ്പെടുത്തുമെന്ന് റയില്‍മന്ത്രി പവന്‍ കുമാര്‍ ബന്‍സാല്‍. റയില്‍ ബജറ്റ് അവതരണവേളയില്‍ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഐആര്‍സിടിസിയെക്കുറിച്ച് നിരവധി പരാതികള്‍ ശ്രദ്ധയില്‍‌പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈനില്‍ ടിക്കറ്റ് എടുക്കാനായി ഐആര്‍സിടിസി വെബ്സൈറ്റില്‍ കയറിയാല്‍ ബുദ്ധിമുട്ടേണ്ടിവരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഒരു ടിക്കറ്റിനായി ദീര്‍ഘമായ കാത്തിരിപ്പ് തന്നെ വേണ്ടിവരാറുണ്ട്. ഈ വര്‍ഷം അവസാനത്തോടെ തന്നെ ഓണ്‍‌ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സുഗമമാക്കാനുള്ള സൌകര്യങ്ങള്‍ റയില്‍‌വെ ഒരുക്കും.

ഇതുവഴി മിനിറ്റില്‍ 7,200 പേര്‍ക്ക് ടിക്കറ്റ് ലഭ്യമാക്കാന്‍ സാധിക്കും. ടിക്കറ്റ് ബുക്കിംഗിലെ ക്രമക്കേട് ഇല്ലാതാക്കാനുള്ള സൌകര്യങ്ങളും ഒരുക്കും. ഐആര്‍സിടിസി വഴിയുള്ള ഇടപാടുകള്‍ക്ക് പൂര്‍ണ്ണ സുരക്ഷ ഉടപ്പാക്കുമെന്നും ബന്‍സാല്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക