റെയില്‍വേ അഴിമതി: ബന്‍സലിനെ സിബിഐ ചോദ്യം ചെയ്തു

ചൊവ്വ, 4 ജൂണ്‍ 2013 (19:49 IST)
PRO
PRO
റെയില്‍വേ അഴിമതിക്കേസില്‍ മുന്‍ റെയില്‍മന്ത്രി പവന്‍കുമാര്‍ ബന്‍സലിനെ സിബിഐ ചോദ്യം ചെയ്തു. റെയില്‍വേ ബോര്‍ഡില്‍ ഉദ്യോഗ സ്ഥാനക്കയറ്റം വാഗ്ദാനം ചെയ്ത് അനന്തരവന്‍ കൈക്കൂലി വാങ്ങിയ കേസിലാണ് പവന്‍കുമാര്‍ ബന്‍സലിനെ ചോദ്യം ചെയ്തത്.

റെയില്‍വെ ബോര്‍ഡ് മെമ്പറായിരുന്ന മഹേഷ് കുമാറിന്റെനിയമനത്തിനായി 90 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് ബന്‍സലിന്റെഅനന്തരവന്‍ വിജയ് സിംഗ്ളയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. കൈക്കൂലി വാങ്ങിയതില്‍ ബന്‍സലിനു പങ്കുള്ളതായി മഹേഷ് കുമാറിനെ ചോദ്യം ചെയ്തപ്പോള്‍ സിബിഐക്ക് വിവരം ലഭിച്ചിട്ടുണ്ട്. ബന്‍സലിന്റെഔദ്യോഗിക വസതിയില്‍ ബന്‍സലും മഹേഷ്കുമാറും രണ്ട് തവണ കൂടിക്കാഴ്ച നടത്തിയതായും സി.ബി.ഐ കണ്ടെത്തി. മഹേഷ് കുമാറിന്റെയും സിംഗ്ളയുടെയുടേയും നിരവധി ടെലിഫോണ്‍ കോളുകള്‍ സി.ബി.ഐ പരിശോധിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക