റാന്‍ബാക്‌സി കമ്പനിക്കെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

ചൊവ്വ, 25 ജൂണ്‍ 2013 (18:24 IST)
PRO
PRO
റാന്‍ബാക്‌സി കമ്പനിക്കെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. നിലവാരം കുറഞ്ഞ മരുന്നുകളാണ് റാന്‍ബാക്‌സി കമ്പനി ഉത്പാദിപ്പിക്കുന്നത് അതിനാല്‍ ഇവര്‍ക്കെതിരെ നടപടികളെടുക്കണമെന്ന് ആവിശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരുന്നു.

റാന്‍ബാക്‌സി കമ്പനിക്കെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരനായിട്ടില്ലെന്ന് കാണിച്ചാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്.കമ്പനിയുടെ മരുന്നുകള്‍ രാജ്യത്ത് നിരോധിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നും, മരുന്ന് നിര്‍മ്മാണ യൂണിറ്റുകള്‍ അടച്ചു പൂട്ടണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.

സുപ്രീംകോടതിയുടെ എകെ പട്‌നായിക്, രഞ്ജന്‍ ഗോപി എന്നിവരടങ്ങുന്ന ബെഞ്ചാണ് അഡ്വ എംഎല്‍ ശര്‍മ്മ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി തള്ളിയത്. കമ്പനിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ പുതിയ ഹര്‍ജി സമര്‍പ്പിക്കാന്‍ ശര്‍മ്മയെ സാധിക്കുമെന്ന് കോടതി പറഞ്ഞു.

റാന്‍ബാക്‌സി കമ്പനി നിലവാരമില്ലാത്ത മരുന്നുകള്‍ വിറ്റതിന് അമേരിക്കന്‍ അധികൃതര്‍ 500 ദശലക്ഷം ഡോളര്‍ പിഴ ചുമത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക