മംഗലാപുരത്ത് പബ്ബില്‍ സ്ത്രീകള്‍ക്കു നേരെ ശ്രീരാമസേന ആക്രമണം നടത്തിയതിനെ തുടര്‍ന്ന് പ്രകോപനപരമായ പ്രസ്താവന നടത്തിയതിന് വനിതാ ശിശുക്ഷേമ മന്ത്രി രേണുകാ ചൌധരിക്കെതിരെ കേസെടുത്തു. 'ശ്രീരാമസേന താലിബാന്‍വത്കരണം നടത്താന്‍ ശ്രമിക്കുന്നു’ എന്ന അവരുടെ പ്രസ്താവന ഇരു വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വര്‍ധിപ്പിച്ചു എന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.
മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മംഗലാപുരം സിറ്റി കോര്‍പ്പറേഷന്‍ മേയറും ബിജെപി നേതാവുമായ ഗണേഷ് ഹോസ്ബെതുവും മറ്റ് കുറച്ചുപേരും ഒരു പ്രാദേശിക കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് റൂറല്‍ പൊലീസ് നടപടി.
ഐപിസി 153എ, 153ബി, 505 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കേസിന്‍റെ എഫ്ഐആര്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഹോസ്ബെതുവും മറ്റ് 15 പേരും നേരത്തേ ഒരു വക്കീല്‍ നോട്ടീസ് രേണുകയ്ക്ക് അയച്ചിരുന്നു. എന്നാല്‍ നോട്ടീസ് ലഭിച്ചില്ലെന്നാണ് അവര്‍ പ്രതികരിച്ചത്.