രാഹുല്‍ വിചാരിച്ചാല്‍ പ്രധാനമന്ത്രി, ആരും തടയില്ല: ജയ്സ്വാള്‍

Webdunia
ഞായര്‍, 26 ഫെബ്രുവരി 2012 (17:26 IST)
രാഹുല്‍ ഗാന്ധി വിചാരിച്ചാല്‍ ഇന്ന് അര്‍ധരാത്രി തന്നെ പ്രധാനമന്ത്രിയാകാമെന്ന് കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജയ്സ്വാള്‍. അതു തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ജയ്സ്വാള്‍ അഭിപ്രായപ്പെട്ടു. ഉത്തര്‍പ്രദേശിലെ മഥുരയില്‍ റാലിയില്‍ പങ്കെടുക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അതേസമയം പ്രധാനമന്ത്രി- മുഖ്യമന്ത്രി പദങ്ങള്‍ രാഹുല്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.