രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകും

വെള്ളി, 13 ഒക്‌ടോബര്‍ 2017 (21:24 IST)
രാഹുല്‍ ഗാന്ധി ഉടന്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്. വര്‍ഷങ്ങളായുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഇതോടെ അവസാനമാകുമെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. 
 
രാഹുല്‍ ഗാന്ധിയെ അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ കുറച്ചുനാളായി പുരോഗമിച്ചുവരികയായിരുന്നു. കേരളത്തില്‍ നിന്നുള്ള നേതാക്കളും ഈ ദിവസങ്ങളില്‍ ഈ ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുണ്ട്.
 
എന്നാല്‍ എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയിലെത്തിയ കേരളത്തിലെ നേതാക്കളുമായി സോളാര്‍ വിഷയമാണ് രാഹുല്‍ ഗാന്ധി പ്രധാനമായും ചര്‍ച്ച ചെയ്തത് എന്നത് കൌതുകമായി. ഇക്കാര്യം പിന്നീട് ഉമ്മന്‍‌ചാണ്ടിയും എം എം ഹസനും സ്ഥിരീകരിക്കുകയും ചെയ്തു.
 
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നുള്ളത് വര്‍ഷങ്ങളായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതാണ്. എന്നാല്‍ രാഹുല്‍ തന്നെയാണ് എന്നും അതില്‍ നിന്ന് ഒഴിഞ്ഞുനിന്നിട്ടുള്ളത്.
 
തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍ രാഹുലിന്‍റെ നേതൃഗുണത്തേക്കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ആ ആശങ്കകളെല്ലാം അസ്ഥാനത്താണെന്ന് തെളിയിക്കാന്‍ സ്വയം സന്നദ്ധനായാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ അധ്യക്ഷസ്ഥാനമേറ്റെടുക്കാന്‍ തയ്യാറായിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍