രാഷ്‌ട്രപതിയെ കാണാന്‍ കെജ്‌രിവാള്‍ എത്തി, ഭരണഘടന സമ്മാനിച്ചു

വ്യാഴം, 12 ഫെബ്രുവരി 2015 (10:23 IST)
ഡല്‍ഹിയിലെ തകര്‍പ്പന്‍ വിജയത്തിനു ശേഷം നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയെ കാണാനെത്തി. തന്നെ സന്ദര്‍ശിക്കാന്‍ എത്തിയ അരവിന്ദ് കെജ്‌രിവാളിന് രാഷ്‌ട്രപതി രണ്ടു പുസ്തകങ്ങള്‍ സമ്മാനമായി നല്കി. ഇന്ത്യന്‍ ഭരണഘടന, താന്‍ രചിച്ച തോട്ട്‌സ് ആന്‍ഡ് റിഫ്ലക്ഷന്‍സ് എന്നീ രണ്ടു പുസ്തകങ്ങള്‍ ആണ് കെജ്‌രിവാളിന് രാഷ്‌ട്രപതി സമ്മാനിച്ചത്.
 
വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണും. പൂര്‍ണ സംസ്ഥാനപദവി ഉള്‍പ്പെടെയുള്ള വാഗ്‌ദാനങ്ങള്‍ നടപ്പാക്കുന്നതിനു കേന്ദ്രപിന്തുണ തേടുകയും സത്യപ്രതിജ്ഞാ ചടങ്ങിനു ക്ഷണിക്കുകയാണ് സന്ദര്‍ശനോദ്ദേശ്യം.
 
അതേസമയം, സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനുള്ള കെജ്‌രിവാളിന്റെ ക്ഷണം ഗാന്ധിയന്‍ അണ്ണ ഹസാരെ നിരസിച്ചു. കെജ്‌രിവാള്‍ ചായ സല്‍ക്കാരത്തിനു ക്ഷണിച്ചാല്‍ അതില്‍ പങ്കെടുക്കുമെന്നും അണ്ണ ഹസാരെ പറഞ്ഞു. എന്നാല്‍, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണമില്ല. മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെയും ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദിയെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇവര്‍ എത്തുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

വെബ്ദുനിയ വായിക്കുക