രാഷ്ട്രീയം വേണ്ട, രാജ്യസഭയിലുമെത്തണ്ട: ആമിര്‍ ഖാന്‍

തിങ്കള്‍, 7 മെയ് 2012 (12:39 IST)
PRO
PRO
ബോളിവുഡ് താരം ആമിര്‍ ഖാന്റെ ഏറെ കാത്തിരുന്ന ‘സത്യമേവ ജയതേ’ എന്ന ടി വി ഷോ കഴിഞ്ഞ ദിവസമാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. അഭിനയമാണ് തന്റെ മേഖലയെന്നും രാഷ്ട്രീയത്തിലിറങ്ങാനൊന്നും താനില്ലെന്നുമാണ് ആമിറിന്റെ പക്ഷം.

നടി രേഖ, ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതുപോലെ ഒരു അവസരം വന്നാല്‍ സ്വീകരിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനാണ് ആമിര്‍ ഈ മറുപടി നല്‍കിയത്.

“എനിക്ക് ഇതുവരെ അങ്ങനെ ഒരു ഓഫര്‍ വന്നിട്ടില്ല, ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങളില്‍ സംതൃപ്തനാണ്. എന്റെ മേഖലയില്‍ നിന്നുകൊണ്ട് തന്നെ സമൂഹത്തിന് സംഭാവനകള്‍ നല്‍കാനാകും എന്നാണ് പ്രതീക്ഷ. മറ്റൊരു മേഖലയിലേക്ക് തിരിഞ്ഞാല്‍ അത് സാധിക്കുമോ എന്നറിയില്ല“- ആമിര്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക