രാഷ്ട്രപതി തെരഞ്ഞെടുപ്പ്: തൃണമൂലിന്റെ തീരുമാനം 16-ന്

ചൊവ്വ, 3 ജൂലൈ 2012 (12:13 IST)
PRO
PRO
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിലപാട് ജൂലായ് 16-ന് തീരുമാനിക്കുമെന്ന് മമതാ ബാനര്‍ജി. തെരഞ്ഞെടുപ്പ് നടക്കുന്ന ജൂലായ് 19-ന് പാര്‍ട്ടി എംപിമാരും എംഎല്‍എമാരും കൊല്‍ക്കത്തയില്‍ ഉണ്ടായിരിക്കണമെന്നും മമത ആവശ്യപ്പെട്ടിട്ടുണ്ട്.

തെരഞ്ഞെടുപ്പ് നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് മാത്രം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്താല്‍ മതിയെന്ന് കൊല്‍ക്കത്തയില്‍ നടന്ന പാര്‍ട്ടി യോഗത്തിലാണ് മമത അറിയിച്ചത്.

അതേസമയം പാര്‍ട്ടി എം പി സോമന്‍ മിത്ര അദ്ദേഹത്തിന്റെ ഭാര്യയും എം എല്‍ എയുമായ ശിഖ മിത്ര എന്നിവര്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു.

വെബ്ദുനിയ വായിക്കുക