രാജ്യസഭയില്‍ സെലിബ്രിറ്റികള്‍ക്ക് ഹാജര്‍ കുറവ്

തിങ്കള്‍, 30 ഏപ്രില്‍ 2012 (18:23 IST)
PRO
PRO
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട സെലിബ്രിറ്റികള്‍ ഹാജര്‍നിലയില്‍ പിന്നില്‍. 1952 മുതല്‍ രാജ്യസഭാംഗങ്ങളായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 118 പേരില്‍ 50 പേരും കലാരംഗത്ത് നിന്നുള്ളവരാണ്. ഇവരില്‍ പലര്‍ക്കും ഹാജര്‍നില വളരെ കുറവാണെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

ഗായിക ലതാ മങ്കേഷ്കര്‍ 1999 മുതല്‍ 2005 വരെ രാജ്യസഭാംഗമായിരുന്നു. 2000-2001 കാലയളവില്‍ 170 തവണ സഭ ചേര്‍ന്നപ്പോള്‍ ലത ആറ് തവണ മാത്രമാണ് ഹാജരായത്. 170 തവണ സഭ ചേര്‍ന്നപ്പോള്‍ മൃണാള്‍സെന്‍ ഹാജരായത് 30 തവണ. 127 തവണ സഭ ചേര്‍ന്നപ്പോള്‍ ഹേമമാലിയുടെ ഹാജര്‍ 30. ഇങ്ങനെയാണ് പല സെലിബ്രിറ്റികളുടെയും ഹാജര്‍ നില.

ക്രിക്കറ്റ് താരം സച്ചിനും നടി രേഖയും രാജ്യസഭയിലെത്തുമ്പോള്‍ എങ്ങനെയായിരിക്കും ഹാജര്‍നില എന്നാണ് ആരാധകര്‍ ഇപ്പോള്‍ ചിന്തിച്ചുതുടങ്ങിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക