രാജേഷ് ഖന്ന ഗുരുതരാവസ്ഥയില്‍

വ്യാഴം, 21 ജൂണ്‍ 2012 (14:51 IST)
PTI
PTI
ഹിന്ദി നടന്‍ രാജേഷ് ഖന്ന ഗുരുതരാവസ്ഥയില്‍. നിരവധി ആരോഗ്യപ്രശ്നങ്ങളാല്‍ അദ്ദേഹം ഏറെ നാള്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്നു.

അറുപതുകാരനായ രാജേഷ് ഖന്നയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം നാല് ദിവസമായി ഭക്ഷണം കഴിക്കുന്നില്ലെന്നും മാനേജര്‍ അശ്വിന്‍ പറഞ്ഞു.

കാക്ക എന്ന വിളിപ്പേരില്‍ ആണ് രാജേഷ് ഖന്ന അറിയപ്പെടുന്നത്. 1969-1972 കാലയളവില്‍ തുടര്‍ച്ചയായി 15 സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക