രാജീവ് വധക്കേസ് പ്രതികളുടെ മോചനത്തിനെതിരെ കേന്ദ്രം സുപ്രീംകോടതിയില്‍
വ്യാഴം, 20 ഫെബ്രുവരി 2014 (10:57 IST)
PRO
PRO
രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജി ഉച്ചക്ക് കോടതി പരിഗണിക്കും.
രാജീവ് ഗാന്ധി വധക്കേസ് കേന്ദ്രഏജന്‍സിയായ സിബിഐ ആണ് അന്വേഷിച്ചത്. അതിനാല്‍ കേന്ദ്രാനുമതിയോടുകൂടി മാത്രമേ പ്രതികളെ വിടാന്‍ സാധിക്കൂ എന്നാണ് കേന്ദ്രം കോടതിയില്‍ വാദിക്കുക.
രാജീവ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന ഏഴ് പ്രതികളെ മോചിപ്പിക്കാനാണ് ജയലളിത സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ബുധനാഴ്ച ചേര്‍ന്ന അടിയന്തരമന്ത്രിസഭായോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. പ്രതികളെ വിട്ടയക്കാനുള്ള ശുപാര്‍ശയില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം മൂന്ന് ദിവസത്തിനകം അറിയിക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര തീരുമാനം വൈകിയാല്‍ സ്വന്തം അധികാരം ഉപയോഗിക്കുമെന്നും തമിഴ്നാട് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.