രാജീവ് ഗാന്ധിയുടെ കൊലയാളിക്ക് പരീക്ഷയില്‍ ഉന്നതവിജയം
ചൊവ്വ, 22 മെയ് 2012 (18:05 IST)
PRO
PRO
രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്ന് പ്രതികളില്‍ ഒരാളായ എ ജി പേരറിവാളന് തമിഴ്നാട് സര്‍ക്കാരിന്റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ മികച്ചവിജയം. 1200 ത്തില്‍ 1,096 (91%) മാര്‍ക്ക് ആണ് പേരറിവാളന്‍ നേടിയത്. ജയിലില്‍ നിന്ന് പരീക്ഷ എഴുതിയവരില്‍ പേരറിവാളന്‍ ഒന്നാം സ്ഥാനം നേടുകയും ചെയ്തു.
മാര്‍ച്ചില്‍ നടന്ന പരീക്ഷ എഴുതാന്‍ ജയിലില്‍ നിന്ന് 35 പേരാണ് ഉണ്ടായിരുന്നത്. ഇവര്‍ എല്ലാവരും പാസ്സായി.
രാജീവ് ഗാന്ധിയുടെ വധത്തിന് പിന്നാലെ 1991 ജൂണ്‍ 11-നാണ് സി ബി ഐ പേരറിവാളനെ അറസ്റ്റ് ചെയ്തത്. അന്ന് 19 വയസ്സായിരുന്നു പ്രായം. കേസിലെ പ്രധാനപ്രതിയായ ശിവരസന് ബോംബ് നിര്‍മ്മിക്കാന്‍ ഒമ്പത് വോള്‍ട്ട് ബാറ്ററി നിര്‍മ്മിച്ചുകൊടുത്തു എന്നതാണ് പേരറിവാളനെതിരെയുള്ള കുറ്റം.
കേസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിയാണ് പേരറിവാളന്.