രാജസ്ഥാനില്‍ സ്‌കൂള്‍ബസ് അപകടത്തില്‍ 10 കുട്ടികള്‍ മരിച്ചു

ചൊവ്വ, 30 ജൂലൈ 2013 (14:27 IST)
PRO
PRO
രാജസ്ഥാനില്‍ സ്‌കൂള്‍ബസ് അപകടത്തില്‍പ്പെട്ട് 10 കുട്ടികള്‍ മരിച്ചു. ജയ്പൂരിലെ ഗംഗനഗറിലെ ദേശീയപാതയിലാണ് അപകടം നടന്നത്. അപകടം നടന്ന സ്ഥലത്തുവച്ച് തന്നെ എട്ടുകുട്ടികള്‍ മരിച്ചു. ആശുപത്രിയില്‍ കൊണ്ടു പോകുന്ന വഴിയില്‍ രണ്ടു കുട്ടികളും മരിച്ചു.

സ്‌കൂള്‍ബസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കുട്ടികള്‍ മരിച്ചത്. പരുക്കേറ്റ ഇരുപതോളം കുട്ടികളെ ഹുമാന്‍ഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗംഗനഗറിലെ സ്വരസ്വതി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്.

അന്‍പതോളം കുട്ടികളാണ് ബസിലുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. അപകടം നടന്ന ഉടന്‍ തന്നെ സ്ക്കൂള്‍ ബസിന്റെയും ട്രക്കിന്റെയും ഡ്രൈവറും ഒളിവില്‍ പോയി.

വെബ്ദുനിയ വായിക്കുക