രാജധാനി എക്പ്രസില്‍ തീപിടുത്തം

തിങ്കള്‍, 18 ഏപ്രില്‍ 2011 (10:25 IST)
PRO
PRO
മുംബൈയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പോകുകയായിരുന്ന രാജധാനി എക്പ്രസില്‍ തീപിടുത്തം. ആളപായമൊന്നുമില്ല. പൊള്ളലേറ്റ ഒരാളെ ആലോട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ രണ്ടരയോടെ ആലോട്ടിനും വിക്രംഘറിനും ഇടയിലുള്ള തുരിയ സ്റ്റേഷനു സമീപമാണ് സംഭവം. ട്രെയിന്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ പാന്‍ട്രി കോച്ചിനോട് ചേര്‍ന്ന ഭാഗത്താണ് ആദ്യം തീപിടുത്തമുണ്ടായത്. തുടര്‍ന്ന് ബി 6, ബി 7 കോച്ചുകളിലേക്ക് തീപടര്‍ന്നു. ഉടനെ ഫയര്‍ഫോഴ്സ് എത്തി തീ അണച്ചതിനാല്‍ വന്‍‌ദുരന്തം ഒഴിവായി.

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. അപകടകാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റെയില്‍വേ അറിയിച്ചു.

റെയില്‍വേ ജീനവക്കാരുള്‍പ്പെടെ 900 പേരാണ് തീവണ്ടിയില്‍ ഉണ്ടായിരുന്നത്.

വെബ്ദുനിയ വായിക്കുക