രാംദേവിന്റെ സമരപന്തല്‍ തകര്‍ന്നുവീണ് 4 പേര്‍ക്ക് പരുക്ക്

ചൊവ്വ, 31 ജൂലൈ 2012 (11:54 IST)
PRO
PRO
യോഗ ഗുരു ബാബ രാംദേവിന് സമരം നടത്താന്‍ വേണ്ടി നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന പന്തല്‍ പൊളിഞ്ഞ് വീണ് നാല് പേര്‍ക്ക് പരുക്ക്. രാം‌ലീല മൈതാനത്ത് നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന പന്തലാണ് പൊളിഞ്ഞ് വീണത്. പന്തല്‍പ്പണിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്കാണ്‌ പരുക്കേറ്റത്‌.

ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. കനത്ത മഴ മൂലമാണ്‌ പന്തല്‍ തകര്‍ന്നുവീണതെന്നാണ്‌ വിശദീകരണം. ആഗസ്റ്റ്‌ 9 മുതലാണ്‌ ബാബ രാംദേവ്‌ രാംലീല മൈതാനത്ത്‌ നിരാഹാരമിരിക്കുക. വിദേശരാജ്യങ്ങളില്‍ നികുതി വെട്ടിച്ച്‌ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരികെ കൊണ്ടുവരണമെന്ന്‌ ആവശ്യപ്പെട്ടാണ് സമരം.

നേരത്തെ ഡല്‍ഹിയില്‍ സമരം നടത്തിയ രാംദേവിന്റെ സമരവേദിയിലെ ആഢംബരം മാധ്യമങ്ങളിലും മറ്റും ചര്‍ച്ചയായിരുന്നു. എസി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളായിരുന്നു അന്ന്‌ ഒരുക്കിയിരുന്നത്‌.

വെബ്ദുനിയ വായിക്കുക