ഡല്‍ഹിക്ക് അടുത്ത് നോയ്ഡയില് രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗത്തിനിരയാക്കി. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
പത്തൊമ്പതും ഇരുപതും വയസ്സുള്ള പെണ്‍കുട്ടികളാണ് ബലാത്സംഗത്തിനിരയായത്. ഇവരെ വെള്ളിയാഴ്ച രാത്രി നാലംഗം സംഘം പ്രലോഭിപ്പിച്ച് ഒരു അപ്പാര്‍ട്ട്മെന്റില്‍ എത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് രക്ഷപെട്ട പെണ്‍കുട്ടികള്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ദീപക്, ജിതേന്ദ്ര, വിക്കി, പ്രശാന്ത് കുമാര്‍ എന്നിവരാണ് കുറ്റകൃത്യം നടത്തിയതെന്ന് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
ജിതേന്ദ്രയും വിക്കിയും സ്വകാര്യ സ്ഥാപനങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരാണെന്നും മറ്റു രണ്ട് പേര് വിദ്യാര്‍ത്ഥികളാണെന്നും പൊലീസ് പറയുന്നു.