യെദ്യൂരപ്പ രാജിവയ്ക്കണമെന്ന് ബിജെപി

വ്യാഴം, 28 ജൂലൈ 2011 (11:05 IST)
PRO
PRO
ഖനനവിവാദത്തില്‍ കുടുങ്ങിയ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജി വയ്ക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാവിലെ ചേര്‍ന്ന ബി ജെ പി പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് ഈ തീരുമാനം എടുത്തത്.

പാര്‍ട്ടി നേതാക്കളായ അരുണ്‍ ജെയ്റ്റ്ലിയും രാജ്നാഥ സിംഗും വെള്ളിയാഴ്ച ബാംഗ്ലൂരിലേക്ക് പോകും. പുതിയ നേതാവിനെ അപ്പോഴായിരിക്കും തീരുമാനിക്കുക.

പാര്‍ട്ടിയുമായി പരസ്യമായി ഏറ്റുമുട്ടലിനിറങ്ങിയ യെദ്യൂരപ്പ ഉടന്‍ രാജി വയ്ക്കണമെന്ന അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്. ദക്ഷിണേന്ത്യയില്‍ ആദ്യമായി ഭരണം കിട്ടിയ കര്‍ണ്ണാ‍ടകയില്‍ പാര്‍ട്ടി പിളര്‍ന്നുപോകാനുള്ള സാധ്യത ഒഴിവാക്കാനാണ് ബി ജെ പി ഇപ്പോള്‍ കിണഞ്ഞു ശ്രമിക്കുന്നത്.

വെബ്ദുനിയ വായിക്കുക