ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള നൂറുകണക്കിന് സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നതായി റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ മത്സരരംഗത്തുള്ള 867 സ്ഥാനാര്‍ഥികളില്‍ 109 പേരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് ഒരു സാമൂഹിക സംഘടന നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.
ക്രിമിനലുകളെ മത്സരിപ്പിക്കുന്നതില്‍ സമാജ്വാദി പാര്‍ട്ടിയാണ് ഒന്നാം സ്ഥാനത്ത്. 28 ക്രിമിനലുകളാണ് ഒന്നാം ഘട്ടത്തില്‍ പാര്‍ട്ടിക്ക് വേണ്ടി ജനവിധി തേടുന്നത്. ബിഎസ്പി, ബിജെപി എന്നീ പാര്‍ട്ടികളില്‍ നിന്ന് 24 ക്രിമിനല്‍ സ്ഥാനാര്‍ഥികള്‍ വീതമുണ്ട്. കൊലപാതകം, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങിയ കേസുകളില്‍ പ്രതികളായവരെല്ലാം ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.