യുപിയില്‍ വെടിവെപ്പ്; 11 പേര്‍ ഗുരുതരാവസ്ഥയില്‍

ശനി, 12 ഏപ്രില്‍ 2014 (12:36 IST)
PRO
PRO
യുപിയിലുണ്ടായ വെടിവെപ്പില്‍ ഒരു കുട്ടിയടക്കം 11 പേര്‍ക്ക് പരുക്കേറ്റു. യുപിയിലെ ഷാംലി ജില്ലയിലാണ് വെടിവെപ്പ് ഉണ്ടായത്.

ഒരു പ്രത്യേക സമുദായത്തില്‍പെട്ട ആള്‍ക്ക് വോട്ടുചെയ്‌തെന്ന് ആരോപിച്ചായിരുന്നു അക്രമണം. ഷാംലി ജില്ലയിലെ റാംദയില്‍ വീടിനുനേരെയാണ് ആക്രമണം നടന്നത്. വീട്ടിലുണ്ടായിരുന്ന മുബാറക്, ഫര്‍ഖാന്‍, ഇഷാക്ക്, ഗുല്‍ഫ്രാന്‍, ഇര്‍ഷാദ്, ശക്കീര്‍, ആരിഫ്, മുംതാസര്‍, മെഹ്താബ് ശംശാദ്, പത്തുവയസ്സുകാരനായ നദീം എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അഡീഷണല്‍ എസ്.പി വി.കെ. മിശ്ര അറിയിച്ചു. സംഭവത്തെതുടര്‍ന്ന് പ്രദേശത്ത് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക