യുദ്ധവിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കല്‍; ഒമാനും ഇന്ത്യയും കരാറില്‍ ഒപ്പിടും

ബുധന്‍, 9 ഒക്‌ടോബര്‍ 2013 (13:28 IST)
PRO
യുദ്ധവിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു ഇന്ത്യയും ഒമാനും പുതിയ കരാറില്‍ ഒപ്പുവയ്ക്കും. ഇന്ത്യന്‍ വ്യോമസേനയും ഒമാന്‍ റോയല്‍ എയര്‍ഫോഴ്‌സും തമ്മിലാണ് പുതിയ കരാര്‍ ഒപ്പ് വയ്ക്കുക.

ഇന്ത്യയുടേയും ഒമാന്റെയും ജാഗ്വാര്‍ യുദ്ധവിമാനങ്ങള്‍ അടുത്തിടെ അപകടത്തില്‍പെട്ടതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മില്‍ പുതിയ കരാര്‍ ഒപ്പ് വയ്ക്കുന്നത്. ഒമാനിലെ മസീറാ ദ്വീപില്‍ നടക്കുന്ന സംയുക്ത വ്യോമാഭ്യാസത്തില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ വ്യോമസേനാ സംഘം മസ്‌ക്കറ്റില്‍ എത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക