യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ചെയര്‍മാന്‍ സ്ഥാനം വിജയ് മല്ല്യ രാജിവച്ചു

വെള്ളി, 26 ഫെബ്രുവരി 2016 (01:23 IST)
ലോകത്തിലെ തന്നെ ഏറ്റവും വലിയ മദ്യ ഉത്പാദകരായ യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് വിജയ് മല്ല്യ രാജിവച്ചു. ഈയടുത്ത കാലത്താണ് യുണൈറ്റഡ് സ്പിരിസിന്റെ ഭൂരിഭാഗം ഷെയര്‍ ആഗോള ഭീമന്‍മാരായ ഡിയാഗോ ഏറ്റെടുത്തത്. അതിനു ശേഷം ഫണ്ട് വകമാറ്റി ചെലവഴിച്ചതുമായി ബന്ധപ്പെട്ട് മല്യയും ഡിയാഗോയും തമ്മില്‍ ദീര്‍ഘകാലമായി തര്‍ക്കം തുടരുകയായിരുന്നു. എങ്കിലും വിജയ്മല്യ തന്നെയായിരുന്നു കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നത്. 
 
ബ്രിട്ടനിലേക്കു താമസം മാറ്റുമെന്നും മക്കളോടൊപ്പം അവിടെ താമസിക്കുന്നതിനു വേണ്ടിയാണ് താന്‍ രാജിവെച്ചതെന്ന് മല്യ പറഞ്ഞു.
 
കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരില്‍ ബാങ്കുകളില്‍ നിന്നെടുത്ത വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകള്‍ മല്യയെ വില്‍ഫുള്‍ ഡിഫോള്‍ട്ടറായി പ്രഖ്യാപിച്ചിരുന്നു. 6,963 കോടി രൂപയാണ് കിംഗ്ഫിഷറിന്റെ പേരില്‍ കടമുള്ളത്. 

വെബ്ദുനിയ വായിക്കുക